Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം 

ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. 

രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്ക് മുന്‍പും നഗരത്തിലെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു. തുടര്‍ന്ന് നിരവധി ഡ്രോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി