Kerala

ശ്രീചിത്രയില്‍ ആശങ്ക ഒഴിഞ്ഞു; നിരീക്ഷണത്തിലിരുന്ന 176പേര്‍ക്കും കോവിഡ് ഇല്ല 

ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12പേര്‍ക്ക് കൂടി കോവിഡ് ഇല്ലെന്ന് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12പേര്‍ക്ക് കൂടി കോവിഡ് ഇല്ലെന്ന് കണ്ടെത്തി. ഇതോടെ ശ്രീചിത്രയിലെ ആശങ്ക പൂര്‍ണമായി അകന്നു. ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 176പേര്‍ക്കും കോവിഡ്  ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 

അതേസമയം, ശ്രീചിത്രയില്‍ ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനം വഴി ഒ പി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും സേവനം ലഭ്യമാക്കും.

അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതാത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471 2524621 (ന്യൂറോളജി), 0471 252453( കാര്‍ഡിയോളജി) എന്നീ നമ്പറുകളില്‍ ബന്ധപ്പടുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21