Kerala

ശ്വാസതടസ്സം മൂലം മരിച്ചയാള്‍ക്ക് കോവിഡ് ; എറണാകുളത്തെ മൂന്നാമത്തെ കോവിഡ് മരണം

ശ്വാസതടസ്സം മൂലമാണ് ബാലകൃഷ്ണനെ  കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പെരുമ്പാവൂര്‍ പൊന്നമ്പിള്ളില്‍ ബാലകൃഷ്ണന്‍ നായര്‍ (79) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയാണ്. ഇന്നലെ വൈകീട്ടാണ് ബാലകൃഷ്ണന്‍ നായര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

ശ്വാസതടസ്സം മൂലമാണ് ബാലകൃഷ്ണന്‍ നായരെ ഇന്നലെ രാവിലെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മരണശേഷം നടത്തിയ പരിേശാധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുമുള്ള വ്യക്തിയുമാണ് ബാലകൃഷ്ണന്‍.

ആദ്യം അസ്വസ്ഥത തോന്നിയപ്പോള്‍ വളയന്‍ചിറങ്ങരയിലെ ഒരു ആശുപത്രിയിലാണ് ചികില്‍സ തേടിയത്. കിടത്തിചികില്‍സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ മരുന്ന് വാങ്ങി വീട്ടിലേക്ക് പോന്നു. എന്നാല്‍ കുറവില്ലാതെ വന്നതോടെ കോലഞ്ചേരിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ബാലകൃഷ്ണന്‍ നായരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ, പെരുമ്പാവൂര്‍, പുല്ലുവഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചികില്‍സ തേടിയ വളയന്‍ ചിറങ്ങരയിലെ ആശുപത്രി പൂട്ടി. ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം