Kerala

ഷാര്‍ജയില്‍ മലയാളി ബാലന്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്


ഷാര്‍ജ: മലയാളി ബാലനെ ഷാര്‍ജ അല്‍ ഖാസിമിയയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബയുടെയും മകന്‍ ഡേവിഡ്(10) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്.വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

കീഴ്‌വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ചെടികള്‍ പൂത്തുലയാന്‍ ഒനിയന്‍ പീല്‍ ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി