Kerala

ഷുഹൈബിനെ വെട്ടിയത് പരിശീലനം നേടിയ ആള്‍; ജയരാജന്‍ കിം ജോങ് ഉന്നെന്ന് കെ.സുധാകരന്‍

ആകാശ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. വെട്ടിയത് ആകാശ്അല്ലെന്നാണ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ഷുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി.ജയരാജന്റെ പ്രസ്താവനയെ പരിഹസിച്ച് കെ.സുധാകരന്‍. കിം ജോങ് ഉന്നിനെ പോലെയാണ് പി.ജയരാജന്‍ എന്നായിരുന്നു കണ്ണൂരിലെ സമരപന്തലില്‍ നിന്നും സുധാകരന്റെ പരിഹാസം. 

പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന ആഗ്രഹമാണ് ജയരാജന്റെ വാക്കുകളില്‍ പ്രകടമാകുന്നത്. സമാധാന യോഗം നിയന്ത്രിക്കാന്‍ ജയരാജന്‍ ആരാണെന്നും സുധാകരന്‍ ചോദിക്കുന്നു. ഷുഹൈബിനെ വെട്ടിയത് പരിശീലനം നേടിയ ആളെന്ന് കെ.സുധാകരന്‍ ആരോപിച്ചു. ആകാശ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. വെട്ടിയത് ആകാശ്അല്ലെന്നാണ് പറഞ്ഞത്. 

എത്ര ദിവസം വേണമെങ്കിലും നിരാഹാരം കിടക്കാന്‍ തയ്യാറാണ്. ഭാവി സമരം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസിന്റെ നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും സുധാകരന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം