Kerala

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ 

സുപ്രീംകോടതി അഭിഭാഷകനായ വിജയ് അൻസാരിയാണ് സർക്കാരിനായി ഹാജരാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകനായ വിജയ് അൻസാരിയാണ് ഇന്ന് ഹൈക്കോടതിയിൽ സർക്കാരിനായി ഹാജരാകുന്നത്. 

കേസിന്‍റെ അന്വേഷണം കഴിഞ്ഞ വർഷം സിംഗിൾ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും സർക്കാർ വാദിച്ചു. കേന്ദ്ര ഏജൻസി വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാട്. 

2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ടത്. എടയന്നൂർ തെരൂരിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യ- പാക് സംഘര്‍ഷം അവസാനിച്ചത് അമേരിക്കയുടെ തീരുവ ഭീഷണി കാരണം'; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ