Kerala

ഷോക്കേറ്റ് ആന ചരിഞ്ഞു; പുല്ലുപറിക്കാന്‍ എത്തിയ ആള്‍ ആനക്കൊമ്പുമുറിച്ച് വീട്ടില്‍ പോയി

25 വയസിലധികം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് ആറ് മാസം പഴക്കമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോതമംഗലം; നേര്യമംഗലത്ത് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ ജഡത്തില്‍ നിന്ന് കാണാതായ ആനക്കൊമ്പ് വനപാലകര്‍ കണ്ടെടുത്തു. സമീപപ്രദേശത്തു നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയുടെ വീട്ടില്‍ നിന്ന് കൊമ്പ് കണ്ടെത്തിയത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്‌റ്റേഷന്‍ പരിധിയിലെ കുളമാംകുഴി പാട്ടയെടുത്ത് ആദിവാസി ഊരിനും മധ്യേ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്.

25 വയസിലധികം തോന്നിക്കുന്ന കൊമ്പന്റെ ജഡത്തിന് ആറ് മാസം പഴക്കമുണ്ടായിരുന്നു. കൊമ്പുകള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് സ്ഥിരമായി പുല്ലുപറിക്കാന്‍ വരുന്ന ഒരാളെക്കുറിച്ച് വിവരം കിട്ടി. ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയ്ക്കിടെയാണ് വീടിന്റെ പിറകു വശത്തുനിന്ന് രണ്ട് കൊമ്പുകള്‍ കണ്ടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT