Kerala

സംയുക്ത വര്‍മ, ഗീതു മോഹന്‍ ദാസ്, ശ്രീകുമാര്‍... ദിലീപിന്റ ഹിറ്റ്‌ലിസ്റ്റില്‍ ഇവരൊക്കെ ഉണ്ടായിരുന്നെന്ന് ലിബര്‍ട്ടി ബഷീര്‍

ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചലച്ചിത്ര രംഗത്തുള്ള കൂടുതല്‍ പേര്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കാനിരുന്നയാളാണ് നടന്‍ ദിലീപെന്ന് തിയറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീര്‍. ആദ്യ ക്വട്ടേഷന്‍ പാളിപ്പോയതിനാലാണ് ഇവരെല്ലാം രക്ഷപ്പെട്ടത്. നടിമാരായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, നിര്‍മാതാവ് ശ്രീകുമാര്‍ എന്നിവര്‍ ദിലീപിന്റെ ഹിറ്റ് ലിറ്റില്‍ ഉണ്ടായിരുന്ന ആളുകളാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ദീലീപ് കുറ്റക്കാരനാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. താനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കുടുക്കിയതെന്ന് പറഞ്ഞ പിസി ജോര്‍ജിനെപ്പോലുള്ളവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യമായിട്ടുണ്ടാവും. നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നതെന്ന്, ദിലീപിന് ജാമ്യം നിഷേധിച്ച വാര്‍ത്തയോടു വാര്‍ത്താ ചാനലില്‍ പ്രതികരിച്ചുകൊണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT