Kerala

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കെല്ലാം ഇനി ഒരു നിറം

ഏത് നിറമാണ് ബസുകള്‍ക്ക് നല്‍കേണ്ടതെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കെല്ലാം ഒരേ നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണയായി. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറമായിരിക്കും നല്‍കുക. ഏത് നിറമാണെന്ന് നല്‍കേണ്ടതെന്ന് തീരുമാനിച്ചട്ടില്ല. ഏത് നിറമാണ് നല്‍കേണ്ടതെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.

കൂടാതെ റെന്റ് എ കാര്‍/ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാനും യോഗത്തില്‍ ധാരണയായി. ആവശ്യക്കാര്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കുന്ന സംവിധാനം നിയമവിധേയമാക്കുകയാണ്. ഇതിന്റെ ഭാഗമായി മുന്തിയ ഇനം കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ കമ്പനിയുടെ അപേക്ഷ അംഗീകരിച്ചു. ഇനി ബൈക്കും കാറും റെന്റിനു നല്‍കണമെങ്കില്‍ ഏതെല്ലാം രേഖകള്‍ വാങ്ങിവയ്ക്കാം എന്ന കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് തീരുമാനമെടുക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം; വാച്ച് മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ, ഏഴാം ക്ലാസ് യോഗ്യത, മികച്ച ശമ്പളം

പോഷകങ്ങളുടെ കലവറ: വെണ്ടക്കയുടെ ആരോഗ്യ രഹസ്യങ്ങൾ ഇതാ

ഇടയ്ക്കിടെ കണ്ണു തിരുമ്മാറുണ്ടോ? നേത്രാരോഗ്യത്തെ ബാധിക്കുന്ന 5 ശീലങ്ങൾ

നല്ല ഉറക്കത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

SCROLL FOR NEXT