Kerala

സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലിന് സാധ്യത, വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് 

സംസ്ഥാനത്ത് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. 25 ന് കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സൂര്യാതപം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് വെയിലത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി എസ് സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍: ജി സുധാകരന്‍

കൊല്‍ക്കത്തയ്ക്ക് ജയിക്കണം, കാലാവസ്ഥ ചതിക്കുമോ? ഈഡനില്‍ മഴ, കൊടുങ്കാറ്റ് ഭീഷണി

'മകള്‍ക്ക് വേണ്ടി മദ്യം വേണ്ടെന്ന് വച്ചു; അവസാനം കഴിച്ച് ആ സിനിമ കഴിഞ്ഞ് പിരിയുമ്പോള്‍'; മനസ് തുറന്ന് മനോജ് കെ ജയന്‍

പേപ്പർ കപ്പിലാണോ ചായ കുടിക്കുന്നത്, ആരോ​ഗ്യത്തിന് അത്ര നല്ലതല്ല

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

SCROLL FOR NEXT