Kerala

സംസ്ഥാനത്ത് കനത്ത മഴ ; പേമാരിയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശനഷ്ടം ; ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു ( ചിത്രങ്ങൾ)

നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. വൈക്കത്തിന് സമീപുള്ള  പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശംവിതച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിത്തുടങ്ങിയതോടെ കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ചുഴലിക്കാറ്റിന്‍റെ പ്രഭാവം കേരളത്തീരത്തും കണ്ടു തുടങ്ങി. 

തെക്കന്‍, മധ്യ കേരളത്തിലെ ജില്ലകളിലെല്ലാം ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം രാവിലെ മുതൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. അന്‍പതിലേറെ വീടുകള്‍ തകര്‍ന്നു. 

വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ കടപുഴകി. വൈക്കത്തിന് സമീപുള്ള  പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശംവിതച്ചു. വൈദ്യുതിബന്ധം പൂര്‍ണമായും തകരാറിലായി. റോഡുകളിലെല്ലാം മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ​ഗതാ​ഗതവും താറുമാറായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ