Kerala

സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമെന്ന് സര്‍ക്കാര്‍ ; തെറി ഔദ്യോഗിക ഭാഷയാക്കണമെന്ന പരിഹാസവുമായി പ്രതിപക്ഷം

പൊലീസിന്റെ അതിക്രമങ്ങളും ക്രമസമാധാന പ്രശനങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമെന്ന് സര്‍ക്കാര്‍. അതിക്രമം നടത്തുന്നവരെ പൊലീസ് സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളാണ് പ്രതിപക്ഷം പെരുപ്പിച്ച് കാട്ടുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് ആഭ്യന്തര വകുപ്പിന് വേണ്ടി എ കെ ബാലന്‍ നിയമസഭയില്‍ മറുപടി പറഞ്ഞത്. 

പൊലീസിന്റെ അതിക്രമങ്ങളും ക്രമസമാധാന പ്രശനങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി ബാലന്‍. കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമസംവിധാനങ്ങളുടെ സംതുലനം തകര്‍ന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 

ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദി സര്‍ക്കാരാണ്. അശ്ലീലമാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ. ചക്ക ഔദ്യോഗിക ഫലമാക്കിയതുപോലെ, തെറി ഔദ്യോഗിക ഭാഷയാക്കി പ്രഖ്യാപിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT