Kerala

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 200കടന്നു;  ഏറ്റവുംകൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം

732പേര്‍ക്കാണ് ആകെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 84,258 നിരീക്ഷണത്തിലാണ്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 83,649പേര്‍ നിരീക്ഷണത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 200 കടന്നു. നിലവില്‍ വിവിധ ആശുപത്രികളിലായി 216പേരാണ് ചികിത്സയിലുള്ളത്. 732പേര്‍ക്കാണ് ആകെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 84,258 നിരീക്ഷണത്തിലാണ്. വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമായി 83,649പേര്‍ നിരീക്ഷണത്തിലാണ്. 609പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് പുതുതായി 162പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 51,310 സാമ്പിളുകളാണ് പരിശോധിച്ചത്. 49,535 രോഗബാധയില്ലെന്ന് വ്യക്തമായി. മുന്‍ഗണന വിഭാഗത്തിലുള്ള 7072പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6630 പേരുടെ ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിലവില്‍ 28 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഇന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്, 42പേര്‍. കണ്ണുര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5വീതം, തൃശൂര്‍, മലപ്പുറം 4വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് 1വീതം എന്നിങ്ങനെയാണ് കണക്ക്. ഇവര്‍ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. 21പേര്‍ മഹാരാഷ്ട്രയില്‍ നിന്നും തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒന്നുവീതം, വിദേശത്ത് നിന്ന് 17പേര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന