Kerala

സംസ്ഥാനത്ത് വന്‍ ലഹരിവേട്ട: 24 കോടിയുടെ ഹാഷിഷുമായി ഇടുക്കി സ്വദേശി പിടിയില്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായാണു പരിശോധന നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: 24 കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍. കാറില്‍ കടത്തുന്നതിനിടെയാണ് 24 കിലോഗ്രാം ഹാഷീഷ് ഓയിലുമായി ഇടുക്കി പാറത്തോട് സ്വദേശി അനുപ് ജോര്‍ജ് (കൊച്ചു-34) എക്‌സൈസിന്റെ പിടിയിലായത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായാണു പരിശോധന നടത്തിയത്. സീറ്റിനടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷീഷ്. ആന്ധ്രപ്രദേശ് റജിസ്‌ട്രേഷനുള്ള കാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണു മറ്റ് മൂന്ന് പേര്‍ കടന്നു കളഞ്ഞത്. 

പിടികൂടിയ ഹഷീഷിനു രാജ്യാന്തര വിപണിയില്‍ 24 കോടി രൂപ വില വരും. സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ ഹഷീഷ് വേട്ടയാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ ടൂണിയില്‍ നിന്നു വാങ്ങിയ ഹഷീഷ് മുന്നാറില്‍ എത്തിച്ചു വിദേശത്തേക്കു കടത്താനായിരുന്നു പദ്ധതി. 

ഇടുക്കിയില്‍ 1.5 ലക്ഷം രൂപ വരെ നല്‍കി ലഹരി വാങ്ങാന്‍ ആളുണ്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.  ടൂണിയില്‍ നിന്നു 35000 രൂപയ്ക്കാണ് ഇവര്‍ 24 കിലോഗ്രാം ഹാഷിഷ് വാങ്ങിയത്. പിടിയിലായ അനൂപ് ജോര്‍ജ് നേരത്തെ കഞ്ചാവു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം