Kerala

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു; 30 ശതമാനം വരെ ഉയർത്താൻ ശുപാർശ

20,000 ലിറ്റർ വരെ ഉപയോ​ഗിക്കുന്ന സ്ലാബിന് 30 ശതമാനം വരെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം 30 ശതമാനം കൂട്ടാൻ തീരുമാനം. 20,000 ലിറ്റർ വരെ ഉപയോ​ഗിക്കുന്ന സ്ലാബിന് 30 ശതമാനം വരെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. 20,000 ലിറ്ററിന് മുകളിലുള്ള ഉപയോ​ഗത്തിന് 40 ശതമാനം മുതൽ 50 ശതമാനം വരെ വർധിപ്പിക്കാനും ശുപാർശയുണ്ട്.

ബിപിഎൽ കുടുംബങ്ങൾക്ക് 10,000 ലിറ്റർ വെള്ളം സൗജന്യമായി നൽകും. ഇതര വിഭാ​ഗങ്ങൾക്ക് 3000 ലിറ്റർ വരെ സൗജന്യമായിരിക്കും. സംസ്ഥാനത്തെ ഉപഭോ​ക്താക്കളിൽ 90 ശതമാനവും 15,000- 20,000 ലിറ്റർ വരെ വെള്ളം ഉപയോ​ഗിക്കുന്നു.

വെള്ളക്കരം കൂട്ടിയില്ലെങ്കിൽ ജല അതോറിറ്റി പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ്. ഉത്പാദനച്ചെലവ് ​ഗണ്യമായി ഉയർന്നതും വൈദ്യുതി ചാർജിന് പ്രതിവർഷം വേണ്ടത് 300 കോടി രൂപണെന്നും വർധനയ്ക്ക് കാരണമായി പറയുന്നു. ശമ്പളം നൽകാൻ പോലും പ്രതിസന്ധിയാണെന്ന് ജല അതോറിറ്റി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT