Kerala

സകലരുടെയും കണ്ണ് വെട്ടിച്ച് വനിതാ പ്രവര്‍ത്തക മതിലിന് മുകളില്‍; തടയാന്‍ പൊലീസ് പട; ജലീലിന്റെ രാജിക്കായുള്ള സമരത്തില്‍ ഉന്തും തള്ളും വാക്കേറ്റവും

മതില്‍ ചാടികടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകയെ പുരുഷപൊലിസുകാരന്‍ തടയാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മതില്‍ ചാടികടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകയെ പുരുഷപൊലിസുകാരന്‍ തടയാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായി.

അപ്രതീക്ഷിതമായി എത്തിയ വനിതാ പ്രവര്‍ത്തകര്‍ ഗെയ്റ്റിന് മുകളില്‍ കയറി അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് പുരുഷ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റം ശക്തമായപ്പോള്‍ കൂടുതല്‍ വനിതാ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അഞ്ചുദിവസമായി തുടരുകയാണ്. 

പാലക്കാട് മൂന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മലപ്പുറത്ത് യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പൊലീസ് ലാത്തി വീശി. ബാരിക്കേഡ് മറികടന്ന് കലക്ട്രേറ്റ് വളപ്പിലേയ്ക്ക് കടന്നപ്പോഴാണ് മഹിളാ മോര്‍ച്ച  പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും പൊലീസുമായി തര്‍ക്കവുമുണ്ടായി

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷത്തിലെത്തി, പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. മലപ്പുറം കലക്ട്രേറ്റിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തിയതിനെത്തുടര്‍ന്ന് പൊലീസ് ലാത്തി വീശി. കൊച്ചി കമ്മിഷണര്‍ ഓഫിസിലേയ്ക്ക് കെഎസ് യു നടത്തിയ  മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT