Kerala

'സങ്കടം ആഹ്ലാദത്തിന് വഴിമാറി'; മോഷ്ടിച്ച 25 പവന്‍ സ്വര്‍ണം തിരികെ നല്‍കി കളളന്‍ 

പണം ഒഴികെയുളള മോഷണമുതല്‍ തിരികെ നല്‍കി കളളന്‍

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പണം ഒഴികെയുളള മോഷണമുതല്‍ തിരികെ നല്‍കി കളളന്‍. കാസര്‍കോട്, കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ രമേശന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നിന്ന് കണ്ടുകിട്ടി. എന്നാല്‍ സ്വര്‍ണത്തോടൊപ്പം നഷ്ടപ്പെട്ട അയ്യായിരം രൂപ  തിരികെ ലഭിച്ചില്ല.

നാലുദിവസം മുമ്പാണ് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും രമേശന്റെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. രാത്രിയായിരുന്നു മോഷണം. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ച് അയല്‍വാസികളുടെയടക്കം വിരലടയാള പരിശോധന നടത്താനിരിക്കെയാണ് മോഷണ മുതല്‍ വീട്ടുമുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ നിന്ന് കണ്ടുകിട്ടിയത്. ചെറിയൊരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. രാവിലെ രമേശന്റെ ഭാര്യയാണ് ബാഗ് കണ്ടത്.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. അയല്‍വാസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ആരാകും?; എംഎല്‍എമാരുടെ മനസറിയാന്‍ എഐസിസി നിരീക്ഷകര്‍ കേരളത്തില്‍

'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; പിണറായിയുടെ മണ്ഡലത്തിലും ഫ്‌ലക്‌സ് ബോര്‍ഡ്

പിഎസ്‌സി പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ഉത്തരം കണ്ടത്താന്‍ ഗുഗിള്‍ ജെമിനി; ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഡിഎംകെ- എഐഡിഎംകെ സഖ്യസര്‍ക്കാര്‍?; വിജയിന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ നിര്‍ണായക നീക്കം

SCROLL FOR NEXT