Kerala

സത്കാരത്തിന് ദോശയും ചമ്മന്തിയും ചായയും, ക്ഷണക്കത്ത് തപാലില്‍; വിവാഹത്തിന് ഒരുങ്ങി എല്‍ദോ എബ്രഹാം

ബാച്ചിലര്‍ ലൈഫിനോട് വിടപറയാനൊരുങ്ങുകയാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ബാച്ചിലര്‍ ലൈഫിനോട് വിടപറയാനൊരുങ്ങുകയാണ് മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം.  വിവാഹം ലളിതവും വേറിട്ടതുമാക്കാനുളള തത്രപ്പാടിലാണ് എല്‍ദോ എബ്രഹാം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം തപാലില്‍ ക്ഷണക്കത്ത് അയച്ചും വിവാഹ സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം വിളമ്പി ലളിതമാക്കിയും വേറിട്ട മാതൃക പിന്തുടരനാണ് എല്‍ദോ എബ്രഹാം തീരുമാനിച്ചിരിക്കുന്നത്.

ജനുവരി 12നാണ് എല്‍ദോയുടെ വിവാഹം.എറണാകുളം കല്ലൂര്‍ക്കാട് സ്വദേശി ഡോക്ടര്‍ ആഗി മേരി അഗസ്റ്റിനാണ് വധു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കല്യാണത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം തപാലില്‍ ക്ഷണക്കത്ത് അയക്കും. ഇത്തരത്തില്‍ കണ്ടെത്തിയ 4800 പേര്‍ക്ക് തപാലിലൂടെ ക്ഷണക്കത്ത് അയക്കുന്നതിനുളള നടപടികള്‍ തുടങ്ങിയിരിക്കുകയാണ് എല്‍ദോ എബ്രഹാം. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തമായി തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതലാണ് കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വക്കാന്‍ തുടങ്ങിയത്. 

ക്ഷണക്കത്ത് നല്‍കാത്ത വരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാര്‍ഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു. ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടര്‍ന്ന് വൈകീട്ട് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനത്താണ് വിരുന്ന് സല്‍ക്കാരം. 

കമ്മ്യൂണിസ്റ്റുകാരനായതിനാല്‍ എല്ലാം ലളിതമെന്ന് എല്‍ദോ പറയുന്നു. സല്‍ക്കാരത്തിന് വിഭവങ്ങള്‍ ദോശയും ചമ്മന്തിയും ചായയും. മന്ത്രിമാരടക്കമുള്ളവര്‍ വിവാഹത്തിനെത്തും. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാല്‍ 20,000 പേരെങ്കിലും വിവാഹത്തിന് എത്തുമെന്നാണ് എല്‍ദോയുടെ കണക്കുകൂട്ടല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT