Kerala

അനു സിത്താര, ഭാമ, മഞ്ജുപിളള, റിമി ടോമി .. സനൂപിന്റെ പേരില്‍ വിളിച്ചത് നിരവധി നടിമാരെ, പിടിവീഴാതിരിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു; പ്രതിയെ വലയിലാക്കി സൈബര്‍ അന്വേഷണം 

അനു സിത്താര, ഭാമ, മഞ്ജുപിളള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെ സനുഷ് എന്ന വ്യാജേന വിളിച്ച് സല്ലപിച്ച വിരുതന്‍ പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപ് എന്ന വ്യാജേന വിളിച്ച് പറ്റിച്ചത് നിരവധി നടിമാരെ. അനു സിത്താര, ഭാമ, മഞ്ജുപിളള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെ സനുഷ് എന്ന വ്യാജേന വിളിച്ച് സല്ലപിച്ച വിരുതന്‍ പിടിയിലായി.  തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു നടിയില്‍ നിന്നുമാണ് മറ്റു നടിമാരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

സനുഷയുടെയും സനൂപിന്റെയും പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ചലച്ചിത്ര നടിമാരെയും റിയാലിറ്റി ഷോകളിലെ പെണ്‍കുട്ടികളെയും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ പൊന്നാനി സ്വദേശി രാഹുലിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. സനൂപിന്റെ പിതാവ് സന്തോഷ് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സനൂപും സനുഷയും ഒന്നിച്ചുളള ഫോട്ടോയായിരുന്നു ഫോണിന്റെ വാട്‌സ് ആപ്പ് ഡിപി ചിത്രമായി രാഹുല്‍ ഉപയോഗിച്ചിരുന്നത്.

സൈബര്‍ അന്വേഷണം വഴിയാണ് രാഹുലിനെ കുരുക്കിയത്. സിം കാര്‍ഡിന്റെ ഉടമയെ തേടിയുളള അന്വേഷണത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത് മലപ്പുറം ജില്ലയിലായിരുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു സിം കാര്‍ഡ്. അവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയല്ലെന്ന് മനസ്സിലായി. രാഹുല്‍ തന്റെ വീടിനടുത്തുനിന്ന് ഒമ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാണ് സനൂപിന്റെ പേരില്‍ നടിമാരെ വിളിച്ചത്. ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് തന്നെ പിടിക്കാതിരിക്കാനാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ചതിന് ശേഷം ഫോണില്‍ നടിമാരെ വിളിച്ചത്. വിളിച്ചതിന് ശേഷം ഫോണ്‍ അവിടെ സൂക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.

കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് രാഹുല്‍ സനൂപിന്റെ പേരില്‍ നടിമാരുമായി നടത്തിക്കൊണ്ടിരുന്നത്. സനൂപാണെന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു നടിമാര്‍ മറുപടി നല്‍കിയിരുന്നതും. പിന്നീട് ചില ചോദ്യങ്ങളില്‍ സംശയം തോന്നിയതോടെയാണ് സനുഷയോട് നടിമാര്‍ വിവരം പറഞ്ഞത്. തുടര്‍ന്ന് വ്യാജ ഫോണ്‍ കോളിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം