Kerala

സമയപരിധി വയ്ക്കരുത് എന്ന് നിര്‍ദേശിച്ചത് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കൂടുതല്‍ സമയം നല്‍കിയതില്‍ അസ്വാഭാവികതയില്ല, വിശദീകരണവുമായി സ്പീക്കര്‍

അവിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ മറുപടി നല്‍കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയം നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ വിശദീകരണവുമായി നിയമസഭ സ്പീക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:അവിശ്വാസ പ്രമേയം അവതരിപ്പിച്ചതില്‍ മറുപടി നല്‍കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ സമയം നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ വിശദീകരണവുമായി നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി വയ്ക്കാറില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് ചര്‍ച്ചയ്ക്ക് ആവശ്യമായ സമയം ക്രമീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖ്യമന്ത്രിക്ക് കൂടുതല്‍ സമയം നല്‍കിയതില്‍ അസ്വാഭാവികതയില്ല. സാധാരണഗതിയില്‍ സഭാനേതാവും പ്രതിപക്ഷ നേതാവും സംസാരിക്കുമ്പോള്‍ സമയനിഷ്ഠത പാലിക്കാറില്ലെന്ന് അദ്ദേഹത്തിനും അറിയാം. സഭയില്‍ ഏത് സമയത്തും പ്രതിപക്ഷ നേതാവ് എഴുന്നേറ്റു നിന്നാല്‍ അദ്ദേഹത്തിന് അവസരമുണ്ട്. വളരെ ദീര്‍ഘിച്ച് പോകുമ്പോള്‍ ചോദിക്കാറുള്ളത് ഇനി എത്ര സമയം വേണമെന്നത് മാത്രമാണ്. രമേശ് ചെന്നിത്തല രാവിലെതന്നെ തന്നോട് പറഞ്ഞത് പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും സമയനിഷ്ഠ അങ്ങനെ പാലിക്കരുത് എന്നാണ്. അദ്ദേഹത്തിന്റെ കൂടെ നിര്‍ദേശം പാലിച്ചാണ് ആ സമീപനം സ്വീകരിച്ചത്.- സ്പീക്കര്‍ പറഞ്ഞു. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പെട്ടെന്ന്  സഭാനടപടികള്‍ തീര്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയാണ് അങ്ങനെയൊരു സമീപനം സ്വീകരിക്കുന്നത് ശരിയല്ല എന്ന് നിര്‍ദേശിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ രണ്ട്, മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് സഭ ചേര്‍ന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഇത് പറഞ്ഞത്. നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം