തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം കുറ്റപ്പെടുത്തി. ക്ഷേമപദ്ധതികള്‍ ഒന്നും ജനങ്ങളിലേക്ക് എത്തുന്നില്ല.
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിയേയും കാനം വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ അനുസരണയുള്ള കുട്ടിയെ പോലെ മുഖ്യമന്ത്രി പോയി. പോയത് നന്നായെങ്കിലും ഭരണഘടനാപരമല്ല. ഗവര്‍ണറുടെ നടപടി തെറ്റാണ്. മന്ത്രിസഭയ്ക്ക് മേല്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമെന്ന് ചോദിച്ച കാനം, ഹെഡ്മാസ്റ്ററും കുട്ടികളും ചേര്‍ന്നതല്ല മന്ത്രിസഭയെന്നും പറഞ്ഞു.
വിമര്‍ശകര്‍ക്ക് സര്‍ക്കാര്‍ കാതോര്‍ക്കണം. മുഖ്യമന്ത്രിയോ, മന്ത്രിമാരോ, ഗവര്‍ണറോ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നത് ശരിയല്ല. സെക്രട്ടറിയേറ്റിലും അധികാര കയ്യേറ്റം നടക്കുന്നുണ്ട്.
കെഎസ്ആര്‍ടിസിയില്‍ സമരം നടത്തിയ ജോലിക്കാരെ കൂട്ടമായി സ്ഥലംമാറ്റിയ നടപടിക്കെതിരേയും കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കൂട്ട സ്ഥലമാറ്റ നടപടിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് കാനം പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates