Kerala

സിഎഫ് തോമസ് എംഎല്‍എ  അന്തരിച്ചു

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന  നേതാവും എംഎല്‍എയുമായി സിഎഫ് തോമസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭിയലെത്തിയത്. 2001-2006ല്‍ ഗ്രാമവിവകസനവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനാണ്.

9 തവണയാണ് നിയമസഭയിലെത്തിയത്. കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സിഎഫ് തോമസ് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെഎം മാണിക്കൊപ്പം നിലനിന്ന തോമസ് മാണിയുടെ മരണത്തിന് പിന്നാലെ ജോസഫിനൊപ്പം നിലകൊണ്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT