Kerala

സിനിമാ താരങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ്;താരങ്ങളുടെ വിദേശ ഷോകളെക്കുറിച്ചും അന്വേഷണം 

നടി-നടന്‍മാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം വരും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് മറ്റ് സിനിമ താരങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. നടിയുമായും ദിലീപുമായി അടുത്ത ബന്ധമുള്ള താരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് മൊഴിയെടുക്കുന്നത്.

2011ന് ശേഷം താരങ്ങള്‍ പങ്കെടുത്ത വിദേശ സ്റ്റേജുഷോകളെക്കുറിച്ചും അന്വേഷണം നടത്തും. വ്യാഴാഴ്ച ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്നേ താരങ്ങളുടെ മൊഴിയെടുക്കാനാണ് പൊലീസ് ശ്രമം.

കഴിഞ്ഞ ദിവസം നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി-നടന്‍മാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം വരും എന്നാണ് അറിയാന്‍ സാധിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ കോഹ്‌ലിയും രോഹിത്തും; ടി20യില്‍ സഞ്ജുവും; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹരേഖ; ആന്റോ ഒന്നാം പ്രതി; പൊലീസ് നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നത്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സ്വാതന്ത്ര്യസമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെ...'; മഹുവ മൊയ്ത്രക്കെതിരെ വീണ്ടും മുട്ടയേറ്

'മഞ്ജുവാര്യര്‍ പാലിക്കുന്ന മൗനവും സമചിത്തതയും ഒരു സ്ത്രീയുടെ ഔദാര്യം മാത്രമാണ്'