Kerala

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന്‍ തുടരും

രണ്ടാം തവണയാണ് സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന്‍ തുടരും. രണ്ടാം തവണയാണ് സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയാകുന്നത്. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചു. 

ആര്‍ രാജേഷ് എംഎല്‍എ, മാവേലിക്കര നഗരസഭ അധ്യക്ഷ ലീല അഭിലാഷ്, കായംകുളം നഗരസഭാധ്യക്ഷന്‍ എന്‍ ശിവദാസ് എന്നിവര്‍ പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചവരില്‍ ഉള്‍പ്പെടുന്നു. 

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപനസമ്മേളനവും റാലിയും ഉണ്ടായിരിക്കില്ല. ഇത് നാളെയാകും നടക്കുക. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെല്ലാം കെകെ രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ