Kerala

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെപി ഉദയഭാനു തുടരും ; പാലക്കാട് സി കെ രാജേന്ദ്രന് മൂന്നാമൂഴം

സുബൈദ ഇസഹാക്ക്, നിധിന്‍ കണിച്ചേരി, ഗോകുല്‍ ദാസ് തുടങ്ങിയവരാണ് പുതുതായി പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത് 

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി വീണ്ടും സി കെ രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് സികെ രാജേന്ദ്രനെ ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 43 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഇതില്‍ ഒന്‍പത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നു. 

സുബൈദ ഇസഹാക്ക്, നിധിന്‍ കണിച്ചേരി, ഗോകുല്‍ ദാസ് തുടങ്ങിയവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. മുണഅടൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയാണ് ഗോകുല്‍ദാസ്. മൂന്നു ദിവസമായി നടക്കുന്ന ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. 

കെപി ഉദയഭാനു, സി കെ രാജേന്ദ്രന്‍ എന്നിവര്‍

പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനുവും തുടരും. രണ്ടാം തവണയാണ് ഉദയഭാനു ജില്ലാ സെക്രട്ടറിയാകുന്നത്. ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. 30 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 

നിലവിലെ കമ്മിറ്റിയില്‍ നിന്ന് ഏഴുപേരെ ഒഴിവാക്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അനന്തഗോപന്‍, ഉണ്ണികൃഷ്ണപിള്ള എന്നിവരെ ഒഴിവാക്കി. കോന്നിയില്‍ നിന്നുള്ള അംഗമായ ശ്യാംലാല്‍, രാധ രാമചന്ദ്രന്‍, മോഹന്‍ നായര്‍ എന്നിവരെയും ഒഴിവാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

കേരളത്തിൽ യുഡിഎഫ്, ബംഗാളിൽ മമത 'ഔട്ട്', ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്വര്‍ണ മോതിരമിട്ട പാമ്പ്; കണ്ടത് വീട്ടിലെ മേശവലിപ്പില്‍, അമ്പരപ്പ്

വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റു; കരിപ്പൂരില്‍ യുവാവ് തളര്‍ന്നു വീണ് മരിച്ചു

പുതുച്ചേരിയിൽ എൻഡിഎ തന്നെ; നില മെച്ചപ്പെടുത്തി ഇന്ത്യാ മുന്നണി, എക്സിറ്റ് പോൾ ഫലം

SCROLL FOR NEXT