Kerala

സിപിഎം പ്രവര്‍ത്തകന്റെ ആത്മഹത്യ;അന്വേഷണം വേണമെന്ന സിപിഐയുടെ നിലപാട് സങ്കുചിത വീക്ഷണം: എസ് ശര്‍മ്മ 

കൃഷ്ണന്റെ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എസ് ശര്‍മ്മ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ വി.കെ. കൃഷ്ണന്റെ ആത്മഹത്യ സിപിഎം അന്വേഷിക്കും. കൃഷ്ണന്റെ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എസ് ശര്‍മ്മ എംഎല്‍എ പറഞ്ഞു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കൃഷ്ണനെ കണ്ടിരുന്നു. വിഷമങ്ങളൊന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നും എസ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. അന്വേഷണം വേണമെന്ന സിപിഐയുടെ നിലപാട് സങ്കുചിത വീക്ഷണം വെച്ചുളളതെന്നും എസ് ശര്‍മ്മ ആരോപിച്ചു.  

അതേസമയം വി.കെ. കൃഷ്ണന്റെ (74) മൃതദേഹം കണ്ണമാലി കടല്‍ത്തീരത്തു നിന്നും കണ്ടെത്തി.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്ന് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്.

സിപിഎം നേതാവായിരുന്ന കൃഷ്ണന് അടുത്തിടെയാണ് എളങ്കുന്നത്തുപുഴ
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായത്. എന്നാല്‍ സ്ഥാനനഷ്ടമല്ല ആത്മഹത്യക്ക് കാരണമെന്നും കത്തില്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേല്‍പ്പിച്ചിട്ടാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. 

തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു.

2005-10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു. വിഭാഗീയത ശക്തമായ കാലയളവില്‍ വി.എസ്. പക്ഷം നടത്തിയ ചെറുത്തുനില്പിന്റെ മുന്‍നിരയില്‍ കൃഷ്ണനുമുണ്ടായിരുന്നു. പട്ടികജാതി സംവരണമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വി.കെ. കൃഷ്ണന് ലഭിക്കുന്നതിനുള്ള അടവ് നയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതവിഭാഗം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് നേടി നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

SCROLL FOR NEXT