Kerala

സിപിഎമ്മും ബിജെപിയും തീറ്റിപ്പോറ്റുന്നത് അക്രമകാരികളുടെ വന്‍ സംഘത്തെയെന്ന് ആന്റണി

ആരാണ് ആദ്യം അക്രമം തുടങ്ങിവെച്ചതെന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ സിപിഐഎമ്മിനേയും ബിജെപിയേയും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അക്രമകാരികളായ വന്‍ സംഘത്തെയാണ് സിപിഐഎമ്മും, ബിജെപിയും തീറ്റിപ്പോറ്റുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി. 

ആരാണ് ആദ്യം അക്രമം തുടങ്ങിവെച്ചതെന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം. ആരാണ് തുടങ്ങിയതെന്ന് പൊലീസ് അന്വേഷിക്കട്ടെ. അക്രമം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും തയ്യാറാകണമെന്നും ആന്റണി പറഞ്ഞു. 

വെള്ളിയാഴ്ച പുലര്‍ച്ചെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ വ്യാപക സംഘര്‍ഷമാണ് തലസ്ഥാനത്തുണ്ടായത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഐ.പി.ബിനു ഉള്‍പ്പെടെ അഞ്ച് സിപിഎം പ്രവര്‍ത്തകരും, ആറ് ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല'; സുധാകരന്‍ വഴങ്ങി

തിരൂരിലേക്ക് കളം മാറി വി അബ്ദുറഹിമാൻ; കൊണ്ടോട്ടിയിൽ ഡോ. പി ജിജി,കോട്ടയ്ക്കലിൽ കെ പ്രീതിയും എൽഡിഎഫിനായി മത്സരിക്കും

ഈദുൽ ഫിത്തർ 2026: പൊതു അവധി ദിവസങ്ങളിൽ യു എ ഇയിൽ ജോലി ചെയ്യേണ്ടി വന്നാൽ നിയമപരമായ നഷ്ടപരിഹാരം എന്താണ്? അത് ലഭിക്കുന്നത് എങ്ങനെ?

'സഞ്ജു ഭയ്യ രോഹിതിനേയും കോഹ്‌ലിയേയും പോലെ; പകരക്കാരില്ല'

സീറ്റില്ലെന്ന് കോൺ​ഗ്രസ്, 'കൈ' വിടാതെ സുധാകരൻ; യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT