Kerala

സിപിഐ നേതാവിനെ ക്വട്ടേഷൻ സംഘം അക്രമിച്ചു; ​ഗുരുതര പരിക്ക്

വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് അഞ്ചംഗ സംഘമാണ് ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചേർത്തല: സിപിഐ പ്രാദേശിക നേതാവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചു. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. സിപിഐ കളവംകോടം സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗവും എഐവൈഎഫ് മുൻ മേഖല കമ്മിറ്റിയംഗവുമായ കളവംകോടം കുടൂരത്തിൽ ത്യാഗരാജന്റെ മകൻ കണ്ണനെ (32 )യാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.

വടിവാളും ഇരുമ്പ് വടിയും ഉപയോഗിച്ച് അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10 മണിയോടെ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിഴക്കുവശം തണ്ണീർമുക്കം റോഡിൽ വച്ചാണ് സംഭവം. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള പകപോക്കലിൽ ആളുമാറി അക്രമിച്ചതാണെന്ന് കണ്ണൻ പറയുന്നു. ചേർത്തല പൊലീസ് കേസെടുത്തു അന്വഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്