Kerala

'സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തല വെട്ടണം'; മലയാളം പേപ്പറില്‍ കെജിഎഫും ബാഹുബലിയും, തീപ്പൊരി ഡയലോഗ്

മലയാളം ഉത്തരപേപ്പറിലെ സിനിമയിലെ മാസ് ഡയലോഗുകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരി വിതറുന്നത്

സമകാലിക മലയാളം ഡെസ്ക്

മലയാളം ഉത്തരപേപ്പറിലെ സിനിമയിലെ മാസ് ഡയലോഗുകളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരി വിതറുന്നത്. ഉത്തര പേപ്പറില്‍ കെജിഎഫും ബാഹുബലിയും പുലിമുരുകനും മിക്‌സ് ചെയ്ത ഒരു വിരുതനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാമായണം ഉപന്യാസം എഴുതാനുള്ളിടത്താണ് തീപ്പൊരി സിനിമാ ഡയലോഗുകള്‍ കൊണ്ട് ഉത്തര പേപ്പര്‍ നിറച്ചിരിക്കുന്നത്. 

സിനിമാ തിരക്കഥകളെ വെല്ലുന്ന ഉത്തരമെഴുത്ത് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ചര്‍ച്ചയായത്.
സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത് എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. വാനര സംഘത്തോടൊപ്പം വന്ന രാമനേയും സംഘത്തേയും ഗ്യാങ്സ്റ്റര്‍ എന്ന് വിശേഷിപ്പിച്ച വിരുതന്‍ രാവണന് മോണ്‍സ്റ്റര്‍ പട്ടം ചാര്‍ത്തി നല്‍കി കെജിഎഫ് ഡയലോഗിനോട് നീതി പുലര്‍ത്തി. പത്തു തലയില്‍ ശക്തിയും അതിനൊത്ത ബുദ്ധിയുമുള്ള അറുമുഖനാണ് രാവണണെന്ന ഡയലോഗ് തൊട്ടു പിന്നാലെ. രാവണന്‍ തല്ലിയ പത്ത് പേരും രാജാക്കന്‍മാരായിരുന്നു എന്ന ഡയലോഗും ഉപന്യാസത്തില്‍ വാലായി എത്തുന്നുണ്ട്.

എന്തായാലും ഈ മാസ് ഡയലോഗും അതെഴുതിയ വിരുതനും സോഷ്യല്‍ മീഡിയയില്‍ ചിരി വിതറുകയാണ്. നിരവധി പേര്‍ ഈ ഉത്തര പേപ്പര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT