Kerala

സിറോ മലബാര്‍ ഭൂമി ഇടപാട്: നഷ്ടം നികത്താം, തെറ്റ് ഏറ്റ് പറയാമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വന്ന നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാമെന്നും ആലഞ്ചേരി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വന്ന നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാമെന്നും ആലഞ്ചേരി പരഞ്ഞു. കെസിബിസി നടത്തിയ മധ്യസ്ഥ യോഗത്തിലാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. അതേസമയം പണം നല്‍കിയാല്‍ പ്രശ്‌നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന വ്യക്തമാക്കി.

അതേസമയം, എറണാകുളം–അങ്കമാലി അതിരൂപത ഭൂമി ഇടപാടുക്കേസിലെ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടപടി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഈമാസം ഇരുപത്തിയെട്ടിന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അന്വേഷണത്തിനുളള തടസം നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

എന്നാൽ തങ്ങളുടെ ഭാഗം കേട്ട ശേഷം മാത്രമെ തീര്‍പ്പുണ്ടാക്കാന്‍ പാടുളളുവെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും കര്‍ദിനാള്‍ പക്ഷക്കാരനുമായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ കെവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാലുപേര്‍ക്കെതിരെ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങി വകുപ്പുകള്‍ ചേര്‍ത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന് ആദരം

49 പന്തില്‍ 80 നോട്ടൗട്ട്; ശ്രേയസ് മാത്രം പൊരുതി; ഇംഗ്ലണ്ടിന് ജയിക്കാന്‍ 159 റണ്‍സ്

ഒന്നരവയസുകാരന് അനസ്‌തേഷ്യ നല്‍കി; കുഞ്ഞിന് ബ്രെയിന്‍ ഡാമേജ്; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ