Kerala

സീറ്റുകൾ കുത്തിക്കീറിയ നിലയിൽ; വേണാടിന്റെ ആധുനിക കോച്ച് നശിപ്പിച്ച് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ആധുനിക കോച്ചുകളുടെ സീറ്റുകൾ കുത്തിക്കീറിയും സീറ്റ് ലിവറുകൾ കേടു വരുത്തിയുമാണ് അഴിഞ്ഞാട്ടം. ചില സീറ്റുകളുടെ മുൻവശം മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ചു കുത്തിക്കീറിയ നിലയിലാണ്. പുഷ്ബാക്ക് സീറ്റിന്റെ ലിവറുകളും കേടു വരുത്തിയിട്ടുണ്ട്. ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുമായി നവംബർ ഏഴ് മുതലാണ് വേണാട് എക്സ്പ്രസ്  ഷൊർണൂർ- തിരുവനന്തപുരം പാതയിൽ സർവീസ് നടത്തുന്നത്. 

സീറ്റും മറ്റും നശിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതു സംബന്ധിച്ചു റെയിൽവേ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരാണ് നാശം വരുത്തിയതെന്നു കണ്ടെത്താനായിട്ടില്ല. വേണാടിന്റെ കോച്ചിൽ വരുത്തിയ നാശനഷ്ടം സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി. മികച്ച സൗകര്യങ്ങൾ ഉള്ള കോച്ചിൽ നാശം വരുത്തിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സർവീസ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽത്തന്നെ കോച്ചുകളിൽ കേടുപാടുകൾ വരുത്തിയെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.

കേരളത്തിനു ലഭിച്ച ആധുനിക ത്രീഫേസ് മെമുവിൽ ആദ്യ ദിനം തന്നെ മോഷണം നടന്നിരുന്നു. അതിന് പിന്നാലെയാണ് വേണാട് എക്സ്പ്രസിലെ ആധുനിക കോച്ചുകളുടെ സീറ്റുകൾ കിത്തിക്കീറിയും മറ്റും നാശം വരുത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

കൊളസ്ട്രോൾ ഉള്ളവർക്ക് നേന്ത്രപ്പഴം കഴിക്കാമോ?

വധശിക്ഷ ലൈവായി കാണാം...!!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

അവധി ദിവസം വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എന്താണ് സോഷ്യൽ ജെറ്റ് ലാഗ്?