Kerala

സീറ്റ് വിഭജന ചര്‍ച്ച പതിനൊന്നിന് മുമ്പ് തീര്‍ക്കണം; തര്‍ക്കം വേണ്ട, എല്‍ഡിഎഫിന് സിപിഎം നിര്‍ദേശം

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഘടകക്ഷികളമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം തീര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഘടകക്ഷികളമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം തീര്‍ക്കണമെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിര്‍ദേശം. ഒരാഴ്ചയ്ക്കകം സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കണമെന്നും സമിതി നിര്‍ദേശിച്ചു. 

പതിനൊന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് നിര്‍ദേശം. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടത്തണമെന്നും സമിതി നിര്‍ദേശിച്ചു. 

കഴിഞ്ഞ തവണ പതിനാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. നാല് സീറ്റ് സിപിഐയും രണ്ട് സ്വതന്ത്രരുമായിരുന്നു. ഇത്തവണ മുന്നണി വിപുലീകരിച്ച സാഹചര്യത്തില്‍ വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നേക്കും. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന് ജനതാദള്‍ ആവശ്യപ്പെട്ടേക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT