Kerala

സുനി ഉള്‍പ്പെട്ട മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കോതമംഗലം സ്വദേശി അറസ്റ്റില്‍

പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചുവര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തില്‍ കോതമംഗലം സ്വദേശിയായ എബിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിര്‍മ്മാതാവ് ജോണി സാഗരിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

2011ല്‍ നവംബറിലാണു സംഭവം. അന്ന് സുനിയുടെ ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്‍. ഇവരുള്‍പ്പെടെ നാലുപേരാണു പ്രതികള്‍. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിലാണു നിര്‍മാതാവിന്റെ ഭാര്യ കുടുങ്ങിയതാണെന്നാണ് വിവരം. 

യുവനടിക്കു നേരെയുണ്ടായ ആക്രമണം വിഷയമാക്കിയ ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷം മുന്‍പ് കൊച്ചിയില്‍ വെച്ച് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. 

ജോണി സാഗരികയുടെ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു സംഭവം നടന്നത്. അന്ന് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനി. ഇദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനായി യുവനടിയും നിര്‍മാതാവിന്റെ ഭാര്യയായ നടിയും കൊച്ചിയിലേക്ക് വരുന്നതറിഞ്ഞാണ് സുനില്‍കുമാര്‍ തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നടിയെ കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കിയ വണ്ടിയിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നത്. 

ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനു പകരം വാഹനം ഒരുപാട് തവണ ചുറ്റിക്കറങ്ങിയപ്പോള്‍ ഭയന്ന നടി ഫോണില്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഹോട്ടലില്‍ ഇറക്കാത്തതെന്താണെന്ന് നടി തന്നെ സുനിയോട് ചോദിച്ചതിന് ശേഷം നടിയെ പള്‍സര്‍ സുനി ഹോട്ടലില്‍ കൊണ്ടിറക്കുകയായിരുന്നു. നടിയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെ ആയിരുന്നു സുനി ലക്ഷ്യം വെച്ചിരുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT