Kerala

സുനി കാവ്യയുടെ ഡ്രൈവര്‍? അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

സുനി തന്നെയാണ് കേസില്‍ നിര്‍ണായകമാവുമെന്നു കരുതുന്ന സൂചന നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഡ്രൈവര്‍ ആയിരുന്നെന്ന് സൂചന. രണ്ടു മാസത്തോളം സുനി കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്‌തെന്ന സൂചനകളെത്തുടര്‍ന്ന് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങി. സുനിയെ അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ കാവ്യ മൊഴി നല്‍കിയിരുന്നത്.

സുനി തന്നെയാണ് കേസില്‍ നിര്‍ണായകമാവുമെന്നു കരുതുന്ന സൂചന നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവര്‍ ആയിരുന്നെന്നാണ് സുനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

കാവ്യയുടെ െ്രെഡവറായി സുനി ലൊക്കേഷനില്‍ എത്തിയതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ദിലീപിന്റെ വീട്ടില്‍ വെച്ചു എഡിജിപി ബി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നല്‍കിയിരുന്നു. ഇത് പൊളിയുന്ന തരത്തിലുള്ള വിവരമാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. 'പിന്നെയും' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പള്‍സര്‍ സുനി െ്രെഡവറായി എത്തിയതായും ഈ വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസിനു വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദിലീപും കാവ്യയുമാണ് പിന്നെയും എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുനിയെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല, അറിയില്ല. എന്നിങ്ങനെയുള്ള മറുപടിയാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്നത്. സുനിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു മാറാനും കാവ്യ ശ്രമിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായാണ് സുനി മൊഴി നല്‍കിയിരുന്നത്. ഈ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ മാതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്.

അറസ്റ്റിലാകുന്നതിന് മുമ്പ് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു വനിതയുടെ അക്കൗണ്ടിലേക്ക് ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും വന്‍തുക ട്രാന്‍സ്ഫറായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതൊരു യുവനടിയാണെന്നാണ് സൂചന. അക്കൗണ്ടിലേക്ക് പണം മാറിയശേഷം ഈ യുവനടിയുമായി കാവ്യ രണ്ടിലധികം തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരളത്തിനു പുറത്തു നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷണത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ