Kerala

'സുന്ദരിയായ പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന് നോക്കിപോകും'; എല്‍ഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് എന്‍ ജയരാജ്

കേരളാ കോണ്‍ഗ്രസ് ഇപ്പോഴും സുന്ദരിയാണ്.  അതുകൊണ്ട് ആരും ഒന്ന് നോക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സുന്ദരിയായ പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന് നോക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എംഎല്‍എ എന്‍ ജയരാജ്. യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് ഇപ്പോഴും സുന്ദരിയാണ്.  അതുകൊണ്ട് ആരും ഒന്ന് നോക്കും. പലരും ഞങ്ങളെ വിളിക്കുന്നത് അതിന്റെ സൗന്ദര്യം കണ്ടിട്ടാണ്. ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും സൗന്ദര്യവുമുണ്ട്. അതുകൊണ്ട് മറ്റ് മുന്നണികള്‍ സ്വാഗതം ചെയ്യുന്നതിനെ കുറ്റം പറയാനാവില്ലെന്നും ജയാരാജ് പറഞ്ഞു.  

യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ഇതാണ്. കെഎം മാണിയില്ലാത്ത കേരളാ കോണ്‍ഗ്രസ് ഉണ്ടോ. അതൊന്നുമില്ലാത്ത കേരളാ കോണ്‍ഗ്രസിന്റെ സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതല്ലെയെന്നും ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പുറത്താക്കിയ തീരുമാനം അത്്ഭുതകരമല്ലെന്നായിലുന്നു എംഎല്‍എ റോഷി അഗസ്റ്റിന്റെ പ്രതികരണം.  പുറത്താക്കാനുള്ള തീരുമാനം അറിയില്ല. തീരുമാനം ചതിയും ഖേദകരവുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സത്യസന്ധമായി മുന്നണിയില്‍ തുടര്‍ന്ന് പതിറ്റാണ്ടുകള്‍ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാര്‍ട്ടിയെ മുന്നണിയില്‍ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങള്‍ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതില്‍ ഖേദിക്കുന്നത് കോണ്‍ഗ്രസുകാരാണെന്ന് റോഷി പറഞ്ഞു. മുന്നണിക്കകത്ത് ഞങ്ങള്‍
എന്ത് തെറ്റ് ചെയ്തു. ഇത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കും. ജനാധിപത്യശ്രേണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍
ഇത് കേള്‍ക്കുന്നത് ഞങ്ങളെ പുറത്താക്കിയെന്ന്ത് ഏറെ ദു:ഖത്തോടെയാണ് കേള്‍ക്കുന്നത്. അതില്‍ ആശങ്കയില്‍ അത്ഭുതമില്ലെന്ന് റോഷി പറഞ്ഞു

ഐക്യജനാധിപത്യമുന്നണിയോഗം ചേരാതെയാണ് തീരുമാനം.  മുന്നണി നേതൃത്വത്തിലെ എല്ലാവരോടും വസ്തുതാപരമായി ബഹുമാനം പുലര്‍ത്തിയിട്ടുണ്ട്. മുന്നണിക്കകത്ത് തങ്ങളാണോ മുന്നണി മര്യാദ ലംഘിച്ചത?്. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയം ലംഘിച്ചത് തങ്ങളാണോ?. അങ്ങനെയില്ലെങ്കില്‍ ആദ്യം പുറത്തുപോകേണ്ടത് ആരാണ്. ഈ തീരുമാനം പാതകമെന്ന് മാത്രമെ പറയാനുള്ളു. ഞങ്ങള്‍ വഴിയാധാരമാകില്ല. കെഎം മാണി വളര്‍ത്തിയ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് പണിയെടുക്കുമെന്ന് റോഷി പറഞ്ഞു.

മറ്റൊരു മുന്നണിയിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ല. ഊണ് കഴിക്കാന്‍ പോകുമ്പോള്‍ ചെവിട്ടത്ത് അടി കിട്ടിയാല്‍ ആ അടി എന്തിനെന്ന് മനസിലാക്കാതെ മറ്റൊന്ന് ചിന്തിക്കാന്‍ പറ്റുമോ?. ചിലപ്പോള്‍ ഞങ്ങള്‍ അടിമേടിച്ച് ഒതുങ്ങി നില്‍ക്കും. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കും. ആളും അര്‍ത്ഥവും ഇല്ലാത്ത പാര്‍ട്ടിയില്ല കേരള കോണ്‍ഗ്രസ്. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ്. ജനപ്രതിനിധിയുള്ള പാര്‍ട്ടിയാണ്. ഈ തീരുമാനം ദു: ഖകരമായി പോയെന്ന് റോഷി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

ഈ പച്ചക്കറികൾ വേവിക്കാതെ കഴിച്ചാൽ പണികിട്ടും

'മയക്കുമരുന്നിന് അടിമ'; ഷോണ്‍ വില്യംസിനെ ഇനി രാജ്യത്തിനായി കളിപ്പിക്കില്ല: സിംബാബ്‌വെ ക്രിക്കറ്റ് ഫെഡറേഷന്‍

'മമ്മൂക്കയ്ക്ക് അതിനുള്ള പ്രിവിലേജുണ്ട്; സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ'

വേടന്റെ പുരസ്‌കാരം അന്യായം; ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്: ദീദി ദാമോദരന്‍

SCROLL FOR NEXT