Kerala

സൂര്യൻ ഇന്ന് കത്തിജ്വലിക്കും ; താപനിലയിൽ മൂ​ന്നു ഡി​ഗ്രി വ​രെ വ​ർ​ധ​നയ്ക്ക് സാധ്യത ; നാലു ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാലു ജില്ലകളിൽ പകൽ താപനിലയിൽ ഇ​ന്ന് മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധ​ന​വു​​ണ്ടാ​കാ​ൻ സാ​ധ്യത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാണ് താപനില ഉയരുമെന്ന് മുന്നറിയിപ്പുള്ളത്.  ഇതിന്റെ പശ്ചാത്തല​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു​വ​രെ ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും വെ​ള്ളം കൈ​യി​ൽ ക​രു​തു​ക​യും വേ​ണമെന്നും നിർദേശിച്ചിട്ടുണ്ട്.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​കൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ട്രാ​ഫി​ക് പൊ​ലീ​സു​കാ​ർ, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​മാ​യ വി​ശ്ര​മം എ​ടു​ക്കാ​നും ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ക്കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലും പ​രീ​ക്ഷ ഹാ​ളി​ലും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ർ നിർദേശിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

കൊല്‍ക്കത്തയ്ക്ക് ജയിക്കണം, കാലാവസ്ഥ ചതിക്കുമോ? ഈഡനില്‍ മഴ, കൊടുങ്കാറ്റ് ഭീഷണി

'മകള്‍ക്ക് വേണ്ടി മദ്യം വേണ്ടെന്ന് വച്ചു; അവസാനം കഴിച്ച് ആ സിനിമ കഴിഞ്ഞ് പിരിയുമ്പോള്‍'; മനസ് തുറന്ന് മനോജ് കെ ജയന്‍

പേപ്പർ കപ്പിലാണോ ചായ കുടിക്കുന്നത്, ആരോ​ഗ്യത്തിന് അത്ര നല്ലതല്ല

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍, കേരളത്തെ അഭിനന്ദിച്ച് സുപ്രീം കോടതി

SCROLL FOR NEXT