Kerala

സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു; കുടുക്കിയത് ആ വൈറൽ വിഡിയോ 

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വദേശി ആ​ര്യ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കത്തേതുടർന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ത​ല്ലി​യ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വദേശി ആ​ര്യ ബാ​ല​ൻ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ള​മ​ശേ​രി കു​സാ​റ്റ് അ​ന​ന്യ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ മേട്രൻ ആണ് ആര്യ. ആ​ലു​വ പൊലീസ് സ്റ്റേഷനിലെത്തി ആ​ര്യ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ ഒന്നാം തിയതി ഉണ്ടായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ യു​വ​തി​യോ​ടു പ​റ​ഞ്ഞെ​ങ്കി​ലും ആര്യ എത്താൻ വിസ്സമ്മതിച്ചതിനെത്തുടർന്ന് ഹോ​സ്റ്റ​ലി​ലെ​ത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു ആര്യ.

രോ​ഗിക്ക് സഹായിയായി ആശുപത്രിയിലെത്തിയ ആര്യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ലത്ത് തന്റെ സ്കൂട്ടർ പാർ‌ക്ക് ചെയ്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ മാറ്റി വയ്പ്പിച്ചു. എന്നാൽ രോ​ഗിയെ കണ്ട് മടങ്ങിവന്ന ആര്യ മറ്റ് വാഹനങ്ങൾക്കിടയിൽ പെട്ട തന്റെ സ്കൂട്ടർ എടുത്തുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സ്കൂട്ടർ പുറത്തെടുത്ത് നൽകിയപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് പറഞ്ഞ് പ്രകോപിതയായി മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശിയായ റിങ്കു (26)വിനെയാണ് ആര്യ മർദ്ദിച്ചത്. 

സെ​ഷ​ൻ 323, 294 ബി, 506 (1) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ആര്യക്കെതിരെ കേസെടുത്തിട്ടുള്ളത്. അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നുമാണ് ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT