Kerala

സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു; അപകടം ആസാമില്‍വെച്ച്

കരസേനയിലെ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ആസാമില്‍ സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു. ചേമ്പളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന്‍ റോബിനാണ്(22) മരിച്ചത്. കരസേനയിലെ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്നു അദ്ദേഹം.

റോബിന്‍ ഓടിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. സെഗ്മെന്റില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ച വിവരം കരസേന വീട്ടുകാരെ അറിയിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ െ്രെഡവറായി കരസേനയില്‍ പ്രവേശിച്ചത്. 

രണ്ട് വര്‍ഷം മുമ്പാണ് റോബിന്‍ ഡ്രൈവറായി കരസേനയില്‍ പ്രവേശിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ കരസേന സ്വീകരിച്ചു. മാതാവ് സെലിന്‍. ബി.കോം വിദ്യാര്‍ത്ഥിനി റോസ്മി ഏക സഹോദരിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT