Kerala

സൈനികരെ അപമാനിച്ചു; അശ്ലീല യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ വീണ്ടും കേസ്

സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ പുതിയ കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ ചെയ്തതില്‍ അറസ്റ്റിലായ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ പുതിയ കേസ്. സൈനികരെ അപമാനിച്ച് വീഡിയോ ചെയ്തതിനാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. 

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമുക്ത ഭടന്‍മാരുടെ സംഘടന അനന്തപുരി സോള്‍ജിയര്‍ വെല്‍ഫെയര്‍ ആന്റ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആണ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. 

സൈനികരെ സ്ത്രീലമ്പടന്‍മാരും ബലാത്സംഗികളികളായും ചിത്രീകരിച്ചു എന്ന് കാണിച്ചാണ് സംഘടന പരാതി നല്‍കിയത്. സ്ത്രീകളെ അപമാനിച്ച് വീഡിയോ നിര്‍മ്മിച്ച കേസില്‍ വിജയ് പി നായരുടെ അശ്ലീല യൂട്യൂബ് ചാനല്‍ പൊലീസ് നീക്കം ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT