പ്രതീകാത്മക ചിത്രം 
Kerala

സ്‌കാനിയ ബസ് സിസിക്കാര്‍ കൊണ്ടുപോയി!; യാത്രക്കാര്‍ പെരുവഴിയില്‍, കഷ്ടകാലം മാറാതെ കെഎസ്ആര്‍ടിസി

യാത്രക്കാരുമായി ബെംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ നിന്ന കെഎസ്ആര്‍ടിസിയുടെ വാടക സ്‌കാനിയ ബസ്  കുടിശിക തുക അടക്കാത്തതിനെ തുടര്‍ന്ന് സിസിക്കാര്‍ കൊണ്ടു പോയി

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: യാത്രക്കാരുമായി ബെംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ നിന്ന കെഎസ്ആര്‍ടിസിയുടെ വാടക സ്‌കാനിയ ബസ്  കുടിശിക തുക അടക്കാത്തതിനെ തുടര്‍ന്ന് സിസിക്കാര്‍ കൊണ്ടു പോയി. ഇന്നലെ വൈകിട്ട് അഞ്ചിന് മൈസൂര്‍ സാറ്റലൈറ്റ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് പുറപ്പെടുന്നതിന് സാറ്റലൈറ്റ് സ്റ്റാന്‍ഡിലെത്തി മിനിട്ടുകള്‍ക്കകമാണ് സിസിക്കാരെത്തിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരുമായി സംസാരിച്ചു. അതിനിടെ ഇവിടെ നിന്ന് പുറപ്പെടാന്‍ ബസില്‍ കയറിയ മൂന്നു പേരെ കമ്പനി ജീവനക്കാര്‍ ഇറക്കിവിട്ടു. തുടര്‍ന്ന് ലഗേജുകളും, ബ്ലാങ്കെറ്റുകളുമടക്കമുള്ളവ പുറത്തിറക്കിയ ശേഷം ബസുമായി സ്ഥലം വിടുകയായിരുന്നു.

മുംബയ് മഹാവോയേജേഴ്‌സാണ് ബസും രണ്ടു ഡ്രൈവര്‍മാരെയും കെഎസ്ആര്‍ടിസിക്ക് വാടകയ്ക്ക് നല്‍കിയിയത്. ഇവരാണ് അഞ്ചു മാസത്തിലേറെയായി ബസിന്റെ സിസി കുടിശിക വരുത്തിയത്. അതിനിടെ മറ്റിടങ്ങളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് അവരും സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലെത്തി. 45 യാത്രക്കാരാണ് സ്‌കാനിയയില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പകരം എന്ത് സംവിധാനം ഒരുക്കണമെന്നറിയാതെ കുഴങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആറരയോടെ സൂപ്പര്‍ ഡീലക്‌സ് ബസ് എത്തിച്ചു. എന്നാല്‍ ഡീലക്‌സില്‍ 39 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ സീറ്റുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആറ് യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT