Kerala

സ്‌കൂള്‍ തുറക്കുമ്പോള്‍ മഴയെത്തില്ല ; കാലവര്‍ഷം അഞ്ചു ദിവസം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ  മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കാലവര്‍ഷം കേരളത്തിലെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യം എത്തേണ്ട മഴ അഞ്ച് ദിവസം വൈകി ആറിനേ എത്തുകയുള്ളൂവെന്നും പ്രവചനത്തില്‍ പറയുന്നു. ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ  മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്നുണ്ട്. 

മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും വകുപ്പിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ജൂണ്‍ നാലാം തിയതിയോടെ കേരളത്തില്‍ കാലവര്‍ഷം സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കേരളത്തില്‍ നാലുമാസത്തോളം നീണ്ട് നില്‍ക്കുന്ന മഴക്കാലം ആരംഭിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ

'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍

പൊലീസിനെ കണ്ട് കാര്‍ വെട്ടിച്ചു കുതിച്ചു, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്; എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍