Kerala

സ്കൂളിൽ ഇൻസെർട്ട് ചെയ്ത് വന്നു, പ്ലസ് വൺ വിദ്യാർത്ഥിയെ ഹോക്കി സ്റ്റിക്കിന് മർ‌ദ്ദിച്ചു; സസ്പെൻഷൻ

സ്കൂളിൽ ഷർട്ട് ഇൻസെർട്ട് ചെയ്ത് വന്നതിന്  പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ തല്ലിയതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്കൂളിൽ  ഇൻസെർട്ട് ചെയ്ത് വന്നതിന്  പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ തല്ലിയതായി പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥി സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്.തിരുവനന്തപുരം നെടുവേലി ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. 

സ്കൂളിലെ സുരക്ഷാജീവനക്കാരൻ നോക്കി നിൽക്കേ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥി പൊലീസിനും സ്കൂൾ അധികൃതർക്കുമാണ് പരാതി നൽകിയത്.

ആരോപണവിധേയരായ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ സസ്പെന്റ് ചെയ്തു.പിടിഎ യോഗം ചേർന്ന് അടുത്ത നടപടി ആലോചിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും