Kerala

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ അശ്ലീല ചിത്രം; കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പൈട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്് പരാതി നല്‍കിയിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പങ്കുവച്ചതിന് എതിരെ തോമസ് മാത്യുവിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി. 

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പൈട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. 

2019ലാണ് തോമസ് മാത്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്. യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്ര അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സോളി ജോസഫ് വോട്ട് മറിച്ചു കുത്തിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് മാത്യു വിജയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'