Kerala

സ്ത്രീയായി ജീവിക്കാൻ അനുവദിക്കണം; വീടുവിട്ടിറങ്ങിയ 17 കാരന്റെ ആവശ്യം

കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; സ്ത്രീയായി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി17 കാരൻ. വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ആൺകുട്ടിയാണ് ആവശ്യവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിലെത്തിയത്. ഇതിന്റെ പേരിൽ  കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തിയാണ് കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കിയത്.

വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. തനിക്ക് അതിനുള്ള പക്വതയുണ്ടെന്നും പറഞ്ഞു. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ആൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി. തുടർന്ന് കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയർമാൻ പി.ഷാജേഷ് ഭാസ്കർ ഒരു മാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു.

കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT