Kerala

സ്ഥലം മാറ്റപ്പെട്ട കളക്ടറെ ഡാകിനിയെന്ന് വിളിച്ച് സിപിഎം നേതാവ്: ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

സംഭവം വിവാദമായിട്ടും പോസ്റ്റ് നീക്കം ചെയ്യാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്ഥലം മാറ്റപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജയെ ഡാകിനിയെന്ന് വിളിച്ച് അധിക്ഷേപിച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിബി ഹര്‍ഷകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റില്‍ കളക്ടറുടെ പേര് പറയുന്നില്ലെങ്കിലും ഡാകിനിയെന്ന് ഉദ്ദേശിച്ചത് ഗിരിജയെ തന്നെയാണെന്ന് കമന്റിട്ട് അടൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. എസ് മനോജ് പിന്തുണ നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായിട്ടും പോസ്റ്റ് നീക്കം ചെയ്യാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല.

പാറഖനനം പോലുള്ള പ്രശ്നങ്ങളില്‍ സിപിഎം ജില്ലാ നേതൃത്വവും കളക്ടറും തമ്മില്‍ ഏറെ കാലമായി തര്‍ക്കത്തിലാണ്. ജില്ലയില്‍ നടപ്പിലാക്കിയ ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ചില തര്‍ക്കങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. തുടര്‍ന്ന് കളക്ടര്‍ 21 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു. 

ഇതിനിടയിലാണ് ആര്‍ ഗിരിജയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ഡി ബാലമുരളിയെയാണ് പകരം നിയമിച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അവഹേളനത്തിനെതിരെ ഗിരിജ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതേസമയം, തന്നെ അവഹേളിച്ചവരെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും ഗിരിജ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി