Kerala

സ്റ്റീഫൻ ദേവസ്സിയുടെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; ‍‍ഡിജിപിക്ക് പരാതി

വിഡിയോകൾ ഡിലീസ് ചെയ്തെങ്കിലും അക്കൗണ്ട് സുരക്ഷിതമെല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അദ്ദേഹം തന്നെയാണ് സ്ഥിരീകരിച്ചത്. തുടർന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം പരാതി നല്‍കി. അനാവശ്യമായി വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത് എന്നാണ് അദ്ദേഹം പരാതിയിൽ പറയുന്നത്. വിഡിയോകൾ ഡിലീസ് ചെയ്തെങ്കിലും അക്കൗണ്ട് സുരക്ഷിതമെല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.

അക്കൗണ്ട് മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന് തനിക്ക് കുറച്ചു നാളുകളായി സംശയമുണ്ടായിരുന്നുവെന്നും ലൈക്കുകളും ഫോളേവേഴ്‌സിന്റെ എണ്ണവും കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും സ്റ്റീഫന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകളായി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് സ്റ്റീഫന്റെ പരാതി. സോഷ്യൽ മീഡിയയിലൂടെയും താരം അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടി നിരഞ്ജന അനൂപിന്റെ ഫേയ്സ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT