Kerala

സ്വകാര്യബസുകൾ കൂട്ടിയിടിച്ച് മറിഞ്ഞു ; 20 പേർക്ക് പരിക്ക്

കൂട്ടിയിടിയുടെ ആഘാതത്തിൽ തൃപ്രയാറിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: സ്വകാര്യബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. എറിയാട് തീരദേശ റോഡിൽ കരിക്കുളത്ത് വച്ചാണ് സന്ധ്യയോടെ അപകടമുണ്ടായത്. അഴീക്കോട് നിന്നും തൃപ്രയാറിലേക്ക് വരികയായിരുന്ന ബസും കൊടുങ്ങല്ലൂരിൽ നിന്ന് പോയ ബസുമാണ് കൂട്ടിയിച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ തൃപ്രയാറിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കേറ്റ ബസ് യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അമിതവേ​ഗമാണ് കൂട്ടിയിടിക്ക് കാരണമെന്ന് ബസ് യാത്രക്കാർ പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി