Kerala

'സ്വപ്‌ന' സഞ്ചാരത്തിന്റെ രഹസ്യങ്ങളിലേക്ക് എന്‍ഐഎ ; ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, നിശാപാര്‍ട്ടികള്‍ തുടങ്ങിയവയില്‍ അന്വേഷണം

സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും തലസ്ഥാനത്തെ ബന്ധങ്ങള്‍ തലനാരിഴ കീറി അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഇവരുടെ ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, ബിസിനസ് ഇടപാടുകള്‍, രാത്രി പാര്‍ട്ടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്.

കോണ്‍സുലേറ്റിലെ ജോലിയുടെ മറവില്‍ സ്വപ്‌ന നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന് അന്വേ,ണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാര്‍ട്ടി, ഇതിനിടെയുണ്ടായ സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങള്‍ സംഘം ശേഖരിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അന്വേഷണസംഘം തിരയുന്നുണ്ട്. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി. മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കുകയാണ് ലക്ഷ്യം.സ്വപ്ന ജോലിചെയ്തിരുന്ന സ്‌പേസ് പാര്‍ക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

എയർ പോർട്ടിൽ ബയോമെട്രിക് സൗകര്യം ഇനി ലഭിക്കില്ല; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കുവൈത്ത്

'മമ്മൂക്കയോടൊപ്പം പേര് കേട്ടപ്പോള്‍ തന്നെ സന്തോഷം'; അംഗീകാരം മുന്നോട്ടു പോകാനുള്ള ധൈര്യമെന്ന് ആസിഫ് അലി

'എന്റെ കൂടെ നിന്ന എല്ലാവർക്കും പ്രാർഥിച്ചവർക്കും പുരസ്കാരം സമർപ്പിക്കുന്നു'

ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘം; ലോകകപ്പ് നേടിയ വനിതാ ടീം പ്രധാനമന്ത്രിയെ കാണും

SCROLL FOR NEXT