Kerala

'സ്വപ്നയ്ക്ക് ഐടി സെക്രട്ടറി ശിവശങ്കരനുമായി അടുത്ത ബന്ധം', ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനെന്ന് അയൽവാസി

സ്വപ്‌ന അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുഗളിലെ ഫ്‌ളാറ്റിൽ  ഐടി സെക്രട്ടറി ശിവശങ്കരൻ നിത്യസന്ദർശകനായിരുന്നെന്ന് ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികൾ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ സംഭവത്തിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മിൽ അടുത്ത ബന്ധമെന്ന് ആരോപണം. സ്വപ്‌ന അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുഗളിലെ ഫ്‌ളാറ്റിൽ  ഐടി സെക്രട്ടറി ശിവശങ്കരൻ നിത്യസന്ദർശകനായിരുന്നെന്ന് ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വർഷം മുൻപാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ളാറ്റിലെ താമസക്കാർ പറയുന്നു. ഐടി സെക്രട്ടറി സർക്കാർ കാറിൽ ഫ്‌ളാറ്റിൽ വരാറുണ്ടായിരുന്നെന്നും മദ്യപിച്ച് ശല്യമുണ്ടാക്കിയെന്നും ഇവർ ആരോപിച്ചു.

രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരിൽ സ്വപ്‌നയുടെ രണ്ടാമത്തെ ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീർക്കുകയായിരുന്നെന്നും താമസക്കാർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം