Kerala

സ്വാമി ക്ലീനായി പുറത്തുവരികയും കൃത്രിമലിംഗം ഫിറ്റ് ചെയ്ത് ശിഷ്ടകാലം ക്രത്രിമ ലിംഗസ്വാമി എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്യുമെന്ന് ജോയ് മാത്യു

ഫേസ് ബുക്കില്‍ 'പെങ്ങളേ ,ധീരേ, കട്ട സപ്പോര്‍ട്ട് 'എന്ന് പറഞ്ഞ് ഉറഞ്ഞുത്ള്ളാനും നേതാക്കള്‍ക്ക് സ്തുതിപാടാനുമേ കേരളത്തിലെ 'ആരവികള്‍'ക്കറിയൂ എന്നിടത്താണു 'നാം ഒരു തോറ്റ ജനതയാണെന്ന് 'ഒരു ചിന്തകന്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു. ലിംഗം മുറി യെക്കുറിച്ചു തന്നെ നമുക്ക് സംസാരിക്കാം. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചൂ മാറ്റിയതില്‍ ആ പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്യുക എന്നത് സ്ത്രീ പീഡനങ്ങള്‍ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തു നില്‍പ്പിന്റെ പ്രതീകം തന്നെയാണെന്നതില്‍ സംശയമില്ല
ഞാനും സമ്മതിക്കുന്നു സപ്പോര്‍ട്ട് ചെയ്യുന്നു. 

പക്ഷേ ഇനിയാണു പ്രശ്‌നം. ലിംഗനഷ്ടസ്വാമി പറയുന്നു അയാള്‍ തന്റെ ലിംഗം സ്വയം മുറിച്ചതാണെന്ന് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറയുന്നു താനാണു അത് ചെയ്തതെന്ന് പോലീസ് ആരുടെ ഭാഗം വിശ്വസിക്കും? ജനവികാരം ഭരണവികാരവും മാനിച്ച് പോലീസ് ,സ്വാമി സ്വയം മുറിച്ചതാണെന്ന രീതിയില്‍ കേസെടുക്കുന്നതെങ്ങിനെ ?. ഒരാള്‍ക്ക് സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ച് മാറ്റുന്നതിനു പോലീസിനു കേസെടുക്കാനാവുമോ?. ഇനി സാമിയുടെ പേരില്‍ ആത്മഹത്യാ ശ്രമം ചുമത്തി വേണമെങ്കില്‍ കേസെടുക്കാം 
(അപ്പോള്‍ സ്വാമി കോടതിയില്‍ മൊഴിമാറ്റും അതിനും ഇവിടെ വകുപ്പുണ്ട്) അടുത്തപടി മിടുക്കന്മാരായ വക്കീല്‍മാരെ വെച്ച് സ്വാമി കേസ് വാദിക്കും രോമം കളയുമ്പോഴോ മറ്റോ അബദ്ധത്തില്‍ ലിംഗം ചെത്തിപ്പോയതാണെന്ന് സ്ഥാപിക്കാനാണോ പ്രയാസം ? സ്വാമി ക്ലീനായി പുറത്തുവരികയും കൃത്രിമലിംഗം ഫിറ്റ് ചെയ്ത് ശിഷ്ടകാലം ക്രത്രിമ ലിംഗസ്വാമി എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്യുമെന്നും ജോയ് മാത്യു പറയുന്നു

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

ആള്‍ക്കൂട്ട ആരവങ്ങള്‍ എന്നെ തെല്ലും
ഭയപ്പെടുത്തുകയോ നിശബ്ദനാക്കുകയൊ ചെയ്യുന്നില്ല
പാര്‍ട്ടി (ഏതായാലും) ഭക്ത്ന്മാര്‍ക്ക് വേണ്ടി സ്തുതിഗീതങ്ങള്‍ രചിക്കുക എന്റെ ജോലിയുമല്ല
അതിനാല്‍ മുന്‍ വിധിയുമായി ചാടിവീഴുന്ന ഭക്തര്‍ മാറി നില്‍ക്കാന്‍ അഭ്യര്‍ഥിക്കട്ടെ പകരം
അല്‍പമെങ്കിലും
ഹ്യൂമര്‍ സെന്‍സ് ഉള്ളവര്‍ കടന്നു വരട്ടെ. അത് എനിക്കേറെ സന്തോഷം
ലിംഗം മുറി യെക്കുറിച്ചു തന്നെ നമുക്ക് സംസാരിക്കാം
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചൂ മാറ്റിയതില്‍ ആ പെണ്‍കുട്ടിയെ സപ്പോര്‍ട്ട് ചെയ്യുക എന്നത് സ്ത്രീ പീഡനങ്ങള്‍ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തു നില്‍പ്പിന്റെ പ്രതീകം തന്നെയാണെന്നതില്‍ സംശയമില്ല
ഞാനും സമ്മതിക്കുന്നു സപ്പോര്‍ട്ട് ചെയ്യുന്നു
പക്ഷേ ഇനിയാണു പ്രശ്‌നം.
ലിംഗനഷ്ടസ്വാമി 
പറയുന്നു അയാള്‍ തന്റെ ലിംഗം സ്വയം മുറിച്ചതാണെന്ന്
പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ ചെന്നു പറയുന്നു താനാണു അത് ചെയ്തതെന്ന്
പോലീസ് ആരുടെ ഭാഗം വിശ്വസിക്കും?
ജനവികാരം ഭരണവികാരവും മാനിച്ച് പോലീസ് ,സ്വാമി സ്വയം മുറിച്ചതാണെന്ന രീതിയില്‍ കേസെടുക്കുന്നതെങ്ങിനെ ?
ഒരാള്‍ക്ക് സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ച് മാറ്റുന്നതിനു പോലീസിനു കേസെടുക്കാനാവുമോ?
ഇനി സാമിയുടെ പേരില്‍ ആത്മഹത്യാ ശ്രമം ചുമത്തി വേണമെങ്കില്‍ കേസെടുക്കാം 
(അപ്പോള്‍ സ്വാമി കോടതിയില്‍ മൊഴിമാറ്റും അതിനും
ഇവിടെ വകുപ്പുണ്ട്)
അടുത്തപടി
മിടുക്കന്മാരായ വക്കീല്‍മാരെ വെച്ച് സ്വാമി കേസ് വാദിക്കും
രോമം കളയുമ്പോഴോ മറ്റോ
അബദ്ധത്തില്‍ ലിംഗം ചെത്തിപ്പോയതാണെന്ന് സ്ഥാപിക്കാനാണോ പ്രയാസം ?
സ്വാമി ക്ലീനായി പുറത്തുവരികയും
കൃത്രിമലിംഗം ഫിറ്റ് ചെയ്ത് ശിഷ്ടകാലം 
ക്രത്രിമ ലിംഗസ്വാമി
എന്ന അപര നാമത്തില്‍ അറിയപ്പെടുകയും ചെയ്യും
ഇനി പെണ്‍കുട്ടിയുടെ കാര്യമെടുക്കാം
പൊലീസ് സ്‌റ്റേഷനില്‍ ഹാജരായപ്പോള്‍
താനാണു സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് ഏറ്റു പറഞ്ഞുവെങ്കിലും ജനവികാരവും ഭരണവികാരവും മാനിച്ച്
പോലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്യാതെയിരിക്കാം
അതാണു വേണ്ടതും
പക്ഷെ എന്റെ സംശയം ഇതാണു :
കേസില്‍ നിന്നും തടിയൂരി പുറത്തിറങ്ങുന്ന സ്വാമി പൊതുജനത്തെ നോക്കി പരിഹസിച്ച് ഒരു ചിരി ചിരിക്കും
തുടര്‍ന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ടവനായതുകൊണ്ട്
ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ക്കുവാന്‍ ആര്‍ക്കും പ്രയാസം കാണില്ല
തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച് മന്ത്രിയായൊ ഏതെങ്കിലും കോര്‍പ്പറേഷന്റെ മേധാവിയായോ
മാറുന്നതും നമുക്ക് കാണാം.
(ഉദാഹരണങ്ങള്‍ക്കാണോ പഞ്ഞം?)
അന്ന് 
ഇപ്പോള്‍ ഓരിയിടുന്നവര്‍ മുഴുവന്‍ ഓഛാനിച്ചു നില്‍ക്കുകയും ജയ് വിളിക്കുകയും ചെയ്യും
പെണ്‍കുട്ടിക്ക് എന്ത് നീതിയാണു ലഭിക്കുക?
അവള്‍ക്ക് വേണ്ടി കട്ട സപ്പോര്‍ട്ട് എന്ന് ആരവമുയര്‍ത്തുന്ന 'പൊന്നാങ്ങളമാര്‍' (ആങ്ങളമാരുടെ അംഗബലം കേട്ടാല്‍ സ്വാമി പേടിച്ചു ചാവും)ഈ പെങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യും?
ലിംഗനഷ്ടക്കേസുകഴിഞ്ഞ് പുറത്തിറങ്ങുന്ന സാമിയെ ഒരു ജനകീയ വിചാരണ ചെയ്യുമോ?
ഒരു കല്ലെങ്കിലും എറിയുമോ?
എന്തിനു ഒരു വഴിതടയല്‍പോലും ഈ പൊന്നാങ്ങളമാര്‍ ചെയ്യില്ല
ചെയ്യുമായിരുന്നെങ്കില്‍
ഗോവിന്ദ ചാമിമാര്‍ ഉണ്ടാകുമായിരുന്നൊ?
ഫേസ് ബുക്കില്‍ 'പെങ്ങളേ ,ധീരേ,
കട്ട സപ്പോര്‍ട്ട് 'എന്ന് പറഞ്ഞ് ഉറഞ്ഞുത്ള്ളാനും നേതാക്കള്‍ക്ക് സ്തുതിപാടാനുമേ കേരളത്തിലെ 'ആരവികള്‍'ക്കറിയൂ എന്നിടത്താണു
'നാം ഒരു തോറ്റ ജനതയാണെന്ന് 'ഒരു ചിന്തകന്‍ പറഞ്ഞത് അന്വര്‍ഥമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT